കണ്ണാ...
ഇക്കണ്ട ദൂരമത്രയും ഓടിയലഞ്ഞത് നിന്നെ തിരഞ്ഞായിരുന്നു കണ്ണാ.. കണ്ടുമുട്ടലൊരിക്കലും വ്യർത്ഥമായില്ല.. കാഴ്ചപ്പാടുകൾ ആകെ മാറിയിരിക്കുന്നു, ഒപ്പം യാത്ര തന്നാവേഗവും ആവേശവും.. ഗതിമാറി ഒഴുകുന്ന പുഴ തന്നാഴക്കയത്തിലെ അശാന്തി പോലെ.. ഭ്രാന്തമായി വീശിയടിക്കുന്ന കാറ്റിന്റെ തേങ്ങൽ പോലെ.. പുകയുന്നൊരഗ്നിപർവ്വതത്തിൽ നിന്നൊലിച്ചിറങ്ങുന്ന ചുടുകണ്ണീർ പോലെ.. ബാഹ്യമാമൊരു പ്രേരകശക്തിയാൽ ഭ്രാന്തമായോടിയൊരോട്ടം നിന്നിൽ അവസാനിച്ചിരിക്കുന്നു കണ്ണാ.. നീ തന്നെയാണ് ശാന്തി തൻ സുന്ദരതീരം... _ കീർത്തി ലിനീഷ് _🌸
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
