എന്റെ കുട്ടിക്കാല സ്മരണകൾ
ഞാൻ പഠിച്ചിരുന്ന സ്കൂൾ ഹിദായത്തുൽ ഇസ്ലാം ഹൈസ്കൂൾ ആയിരുന്നു. അവിടെ ചെന്നപ്പോൾ എനിക്ക് നല്ല സൗഹൃദങ്ങളെ കിട്ടി. എന്നോട് ഒത്തുചേർന്ന് പോകുന്ന കുറച്ചു സുഹൃത്തുക്കളെ ഞാൻ പരിചയപ്പെട്ടു. എനിക്ക് എന്ത് സങ്കടം വന്നാലും എന്നെ ചേർത്തുനിർത്തുന്ന എന്റെ ചങ്ക് ആയിരുന്നു എന്റെ കൂട്ടുകാർ. അവരെ ഞാൻ അന്നും ഇന്നും എന്നും മറക്കാറില്ല. അതെന്താണെന്ന് അറിയാമോ നമ്മുടെ സങ്കടങ്ങളിൽ പങ്കുചേർന്ന് അത് അവരുടെ സങ്കടമായി കണ്ട് നമ്മളെ ചേർത്തു നിർത്തുമ്പോഴാണ് അവരുടെ മനസ്സിൽ നമ്മളോട് ഉള്ള സൗഹൃദം ഉടലെടുക്കുന്നത്. എനിക്ക് കൂട്ടുകാരോടൊത്ത് ഭക്ഷണം കഴിക്കണം എന്ന് പറയുമ്പോൾ അമ്മ എനിക്ക് പൊതിച്ചോറ് കെട്ടി തരുമായിരുന്നു. അത് ഞാനും എന്റെ പ്രിയപ്പെട്ട കൂട്ടുകാരുമൊത്ത് ആഹാരം പങ്കിട്ട് ഒരു ബാല്യകാലം. അങ്ങനെ സ്കൂൾ വിട്ടുകഴിഞ്ഞ് കൂട്ടുകാരോട് യാത്ര പറഞ്ഞ് ഞാൻ എന്റെ വീട്ടിലേക്ക് പോകും. ഒത്തിരി ഓർമ്മകൾ സമ്മാനിച്ച എന്റെ പ്രിയപ്പെട്ട ഹിദായത്തുൽ ഇസ്ലാം ഹൈസ്കൂളിൽ എനിക്ക് നല്ലൊരു ബാല്യകാല സ്മരണകൾ നൽകിയ എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാരെയും ഞാനിന്നും ഓർക്കാറുണ്ട്. ഞങ്ങളെല്ലാവരും പിരിഞ്ഞു പോരുന്ന വേളയിൽ നെഞ്ച് കലങ്ങിയാണ് ഞങ്ങൾ ആ സ്കൂളിന്റപടിയിറങ്ങുന്നത്.പൂർണ്ണചന്ദ്രനെ പോലെ പൂത്തു തളിർത്തു നിൽക്കുന്ന ഹിദായത്തുൽ ഇസ്ലാം ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് എന്ന് പറയാൻ എനിക്ക് അഭിമാനം തോന്നുന്നു. 💝💝💝 പഴയ തലമുറയുടെ ഓർമ്മകൾ വാർത്തെടുക്കുന്ന ഇത്തരം നല്ല സ്കൂളുകൾ എവിടെയുണ്ട്. 🤍🤍
Poetry Books 50% Off
Bestselling collections from top poets
