⚔️🛡️ കളരി 🛡️⚔️
വിയർപ്പിന്റെ തുള്ളികളിൽ വിജയത്തിന്റെ വിത്ത് മുളയ്ക്കുന്നിടം... ധൈര്യത്തിന്റെ ചുവടുകൾ ആത്മവിശ്വാസമായി മാറുന്നിടം... അതാണ് കളരി... ഇവിടെ... ആയുധങ്ങൾ മാത്രം പരിശീലിക്കപ്പെടുന്നില്ല... മനസ്സും... ശരീരവും... അച്ചടക്കവും... ഒരുമിച്ച് വളരുന്നു. ഓരോ ചുവടും ഒരു പാഠമാണ്... ഓരോ വീഴ്ചയും ഒരു ഉയിർത്തെഴുന്നേൽപ്പാണ്... പരാജയത്തെ ഭയക്കാതെ, വിജയത്തിൽ അഹങ്കരിക്കാതെ, ജീവിതത്തെ നേരിടാൻ പഠിപ്പിക്കുന്ന... ഒരു പുണ്യഭൂമി... കളരി... വീരരുടെ പാരമ്പര്യം... കേരളത്തിന്റെ അഭിമാനം... തലമുറകൾക്ക് കരുത്ത് പകരുന്ന അമൂല്യമായ സംസ്കാരം. കൈകളിൽ ശക്തിയും... ഹൃദയത്തിൽ വിനയവും... മനസ്സിൽ ധൈര്യവും... നിറയ്ക്കുന്ന കളരി എന്നെന്നും കേരളത്തിന്റെ അഭിമാനമായി നിലനിൽക്കട്ടെ... 🤍⚔️ —കീർത്തി ലിനീഷ് —✍️🌿
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
