"അമ്മയുടെ മണം "🌸
ചില സ്നേഹങ്ങൾക്ക് ദൂരമില്ല... ചില ഓർമ്മകൾക്ക് മരണമില്ല... ഇന്നും മഴ പെയ്യുമ്പോൾ മണ്ണിന്റെ മണത്തിൽ ഞാൻ തിരയുന്നത്... അമ്മയുടെ മടിത്തട്ടാണ്. കാറ്റ് മെല്ലെ വീശുമ്പോൾ തോന്നും... ആ തലോടൽ അമ്മയുടേതാണെന്ന്. രാത്രിയിൽ നക്ഷത്രങ്ങളെ നോക്കുമ്പോൾ... ഏതാണ് എന്റെ അമ്മയുടെ കണ്ണെന്നു ഞാൻ ഇന്നും അന്വേഷിക്കും. കാരണം... അമ്മ പോയിട്ടില്ല... അമ്മ... എന്റെ പ്രാർത്ഥനകളിൽ ഉണ്ട്. എന്റെ പുഞ്ചിരിയിൽ ഉണ്ട്. ഞാൻ എഴുതുന്ന ഓരോ കവിതയിലും ഉണ്ട്. എന്റെ ഹൃദയം മിടിക്കുന്നിടത്തോളം... അമ്മ എന്നിൽ ജീവിച്ചുകൊണ്ടേയിരിക്കും... — എന്റെ അമ്മയ്ക്ക് 🌸 _keerthi_✍️🌿
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
