വിദ്യാലയം
അക്ഷരങ്ങൾ മാത്രം പകർന്നുതരുന്നിടമല്ല... സ്വപ്നങ്ങൾക്ക് ചിറകുകൾ വിരിയുന്ന ഇടമാണ് എന്റെ മകന്റെ വിദ്യാലയം. ഓരോ പ്രഭാതവും പ്രതീക്ഷകളുമായി അവൻ കടന്നുചെല്ലുന്ന വിശുദ്ധമായൊരു ലോകം... അവിടെ അധ്യാപകർ പാഠങ്ങൾ മാത്രം പഠിപ്പിക്കുന്നില്ല, നന്മയും, സ്നേഹവും, ജീവിതത്തിന്റെ മൂല്യങ്ങളും ഹൃദയത്തിൽ വിതയ്ക്കുന്നു. കളിച്ചും ചിരിച്ചും പഠിച്ചും വളരുന്ന ആ മുറ്റം... നാളെയുടെ നല്ല മനുഷ്യരെ വാർത്തെടുക്കുന്ന ഒരു ക്ഷേത്രം തന്നെയാണ്. എന്റെ മകന്റെ ഓരോ സ്വപ്നത്തിനും ആദ്യ ചിറക് നൽകിയ പ്രിയപ്പെട്ട എടപ്പെട്ടി ഗവ. എൽ പി സ്കൂൾ. ❤️ ഈ പ്രിയപ്പെട്ട വിദ്യാലയത്തിന് ഹൃദയം നിറഞ്ഞ നന്ദി. 🤍🙏 _KeerthiLineesh_
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
