പുസ്തകം
നീ മനോഹരമായ ഒരു പുസ്തകം എഴുതി ചേർത്ത ചില അക്ഷരങ്ങൾ..ചില വാക്കുകൾ.. തിരുത്തിയാലതിലേറെ.. മനോഹരമാകുന്ന ഒരു പുസ്തകം. വായിക്കുന്നവനുമതു കേൾക്കുന്നവനും.. കൗതുകമേറുന്ന , വിവേകമേറുന്നൊരു പുസ്തകം. വീണ്ടും വീണ്ടും വായിക്കാനതു കേൾക്കാൻ ആഗ്രഹിക്കുന്നൊരു പുസ്തകം .. അക്ഷര തെറ്റുകളിനിയും തിരുത്തിയില്ലായെങ്കിൽ, നാളെ വലിച്ചെറിയപ്പെടുന്ന ,അവഗണിക്കപ്പെടുന്ന പുസ്തകം ... ചുവരിനോട് ചേർന്നു കിടക്കുന്ന അലമാര കോണിൽ ഉറച്ചു പോകപ്പെടാവുന്ന നിൻറെ താളുകൾ തിരുത്തി എഴുതു ഒരു വട്ടം , ഒരുവട്ടം കൂടി.. മാത്രമിനി സമയം... മാറുക , അതിമനോഹരമായ പുസ്തകമായിനി....
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
