"പ്രകൃതി പറഞ്ഞത്"
ഒരിക്കൽ ഞാൻ കാട്ടുവഴിയിലൂടെ നടക്കുമ്പോൾ ഒരു ഇല എന്നോട് പതിയെ ചോദിച്ചു... "നീ എന്തിനാണ് ഇത്രയും തിരക്കിൽ ജീവിക്കുന്നത്?" ഞാൻ മിണ്ടിയില്ല... അപ്പോൾ കാറ്റ് എന്റെ മുടിയിഴകളെ തഴുകി പറഞ്ഞു... "ഒന്നും സ്വന്തമാക്കാതെ ഞങ്ങൾ സന്തോഷിക്കുന്നു... പിന്നെ നീ മാത്രം എന്തിനാണ് എല്ലാം തേടി സ്വയം നഷ്ടപ്പെടുത്തുന്നത്?" പുഴ ഒഴുകിക്കൊണ്ടിരുന്നു... "കല്ലുകൾ തടഞ്ഞിട്ടും ഞാൻ നിൽക്കാറില്ല... കാരണം ജീവിതം ഒഴുകുമ്പോഴാണ് സുന്ദരം..." സന്ധ്യയാകുമ്പോൾ ആകാശം നിറങ്ങൾ ചിതറിച്ചു... അപ്പോൾ എനിക്ക് മനസ്സിലായി... പ്രകൃതി നമ്മളെ നോക്കി ഒരു പാഠം മാത്രമേ എന്നും പറയുന്നുള്ളൂ... "ലളിതമായി ജീവിക്കൂ... സ്നേഹത്തോടെ ജീവിക്കൂ... അപ്പോൾ ഓരോ ദിവസവും ഒരു വസന്തമായിരിക്കും..." -keerthiLineesh-🌸
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
