മൗനമേ പറയൂ
ഏറെ നേരമായി ഞാൻ കാത്തു നിൽക്കുന്നു.... ഒരു നിമിഷം നിന്റെ വാക്കിനാൽ ഭംഗിക്കണം എന്റെ മൗനത്തെ ഇന്നെനിക്ക്..... ഉള്ളിലെരിയും കനലിനെ പുതുമഴയാൽ കുളിരണിയിക്കണം.... മോഹഭംഗത്താലെരിയും കിനാക്കളെ പുത്തനുടുപ്പണിയിച്ചൊരുക്കണം..... കളകളം പാടുന്ന കുരിവിയുടെ കൊഞ്ച- ലിൽ ശ്രുതിചേർത്തു ലയിക്കണം.... നിന്റെ പാൽനിലാവിൽ പാതിരാ- കിളിയായി കുറുകണം പുലരുവോളം.. ആ മനചില്ലയിൽ തണുത്ത നിന്റെ മടിത്തട്ടിൽ... നിന്റെ ചുടു മിഴിനീരിനാൽ അലിയുന്ന എന്റെ മൗനം ഒരു കാറ്റാൽ നിന്നെ പുണരുമ്പോൾ നീ അറിയും മൗനത്തിൽ പൊതിഞ്ഞ എന്നിലെ സ്നേഹമായിരുന്നെന്ന്....... സാബു വയനാട് ✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
