തിരിച്ചറിവ്
ഹേ സ്വപ്നമേ, അറിയുന്നു ഇന്നു ഞാൻ നീ തീർത്ത എന്റെ കരളിന്റെ വേദന.... നീ കോറിയ നിന്റെ വാക്കുകൾ............ അറിയുന്നു കിനിഞ്ഞത് മധുവല്ല നോവിന്റെ നിണമെന്ന്..... ഹേ സ്വപ്നമേ, എങ്കിലും വീണ്ടും വീണ്ടും നിന്നെ ഞാൻ പ്രണയിക്കുന്നു...... മിഴികളടച്ചു നിന്നെ പരിണയിക്കുന്നു പൂക്കൾ കൊഴിഞ്ഞ വസന്തത്തിൽ, ഞാൻ ഏകനായ് പദയാത്രികനാകുന്നു... അറിയുന്നു നിരാശയല്ലയിതെന്റെ മധുര പ്രതികാരമെന്ന്........ ഒരിക്കൽ ആലസ്യത്തിൽ നിന്നുണരുമ്പോൾ നീ അറിയുമെന്റെ വേർപാടിന്റെ വേദന..... സാബു വയനാട്✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
