വീട്ടമ്മ
കടമകളുടെ നാലു ചുവരുകളാലും കടപ്പാടിന്റെ മേൽക്കൂരയാലും, സ്നേഹ ചങ്ങലയാലും... ആഗ്രഹങ്ങളെ സ്വമേധയാൽ തടവിലാക്കി ചുരുങ്ങിപ്പോയ, ചിലരുണ്ട്... ഒടുവിൽ വാതിൽ തുറന്നിട്ടാലും ഇറങ്ങിപ്പോകാൻ കഴിയാതെ, കണ്ണീരും വിയർപ്പും ഇറ്റിറ്റു വീണു സ്വപ്നങ്ങളെല്ലാം മാഞ്ഞു പോയവർ... ചിലരവരെ "എടിയേ" എന്നു വിളിക്കും മറ്റുചിലർ "അമ്മേ"യെന്നും" ഇനിയുള്ളവർ ഏട്ടത്തി, അമ്മായി അപ്പച്ചി,എന്നു തരാതരം പോലെയും... ആരുമല്ലാത്തവർ ദൂരെ നിന്ന് പറയും,അവര് വെറും ഒരു "വീട്ടമ്മയെന്ന്".!!!!
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
