വിൽക്കാനുണ്ട് സ്വപ്നങ്ങൾ
========================= വീശിയടിച്ച കാറ്റിന്റെ കൈകളിൽ മുറുക്കെ പിടിച്ച എൻ ചുണ്ടിൽ പൂശിയ നനവിൻ ഉപ്പുരസം അറിഞ്ഞ നിമിഷം ഞാൻ ഓർക്കുന്നു..... കാലിൽ മണൽ തരികൾ ഇക്കിളി ഇട്ടപ്പോൾ ..... ഞണ്ടുകൾ കുശലം പറഞ്ഞു മാളത്തിൽ ഒളിച്ചപ്പോൾ ....... കടൽ കാക്ക വിരുന്നു വിളിച്ചതെൻ കാതിൽ പതിഞ്ഞിരുന്നോ??? എൻ ഉയർന്ന മാറിൽ നോക്കിയവൻ എന്റെ ഒട്ടിയ വയർ കണ്ടില്ല.... പകൽ മാന്യത നേർത്ത റാന്തലിൽ കത്തിയമർന്നപ്പോൾ..... ചുരുട്ടിയ മുഷിഞ്ഞ നോട്ടുകൾ മന്ത്രിച്ചു വിൽക്കാനുണ്ട് സ്വപ്നങ്ങൾ......... അല്ല വിലപിക്കുന്നെൻ കരിഞ്ഞ സ്വപ്നങ്ങൾ........ സാബു വയനാട് ✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
