തീർപ്പ്
വിടരാൻ കൊതിച്ചൊരാ പൂവിൻ മൊട്ടിനെ പിച്ചിയെടുത്തൊരു കാട്ടാളാ ഇത് നിനക്കായ് ഭൂമി തൻ ചരമക്കുറിപ്പ് നാളെയീ കാടാകെ സുഗന്ധം പകരാൻ കൊതിച്ചവൾ നിറമാർന്ന കാഴ്ചകൾ കണ്ടു മയങ്ങവേ വിടരും മുൻപേ അടർന്നു പോയവൾ കാമപാണിയിൽ പിടഞ്ഞു കരഞ്ഞു മുറിവേറ്റവൾ നിൻ കഥ പക്ഷിക്കൂട്ടങ്ങൾ കാടാകെ പാടി നടന്നു അതു കനലായുണർന്നു പിന്നെ പതിയേ അണഞ്ഞു ഓർത്തു കൊള്ളുക കാട്ടാളാ ഭൂമി പിളർന്നവൾ അവതരിക്കും പിന്നെ നിന്റെയാ നെഞ്ചു പിളർന്നു ചോര ചീന്തും ഒരായിരം കാട്ടാളക്കൂട്ടങ്ങൾ വന്നാലും അവൾ തൻ കണ്ണിലെ തീയിൽ എരിഞ്ഞൊടുങ്ങും ഇത് കാടിന്റെ വിധിയല്ല ഭൂമി തൻ തീർപ്പ്
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
