മഴത്തുള്ളികളുടെ കഥ
ഭൂമിയിൽ പതിക്കുന്ന മഴത്തുള്ളികൾക്കും മൊഴിയുവാൻ കാണും ഓരോ കഥകൾ ജലത്തിന്റെ രൂപത്തിൽ മണ്ണിൽ പെയ്തിറങ്ങുന്ന ആ മഴത്തുള്ളികൾക്കും പറയുവാൻ ഉണ്ടാവും കഥകൾ തന്റെ വരവോടെ ജീവിതത്തിൽ കാർമേഘം മൂടികെട്ടിയ ഹൃത്തടം തുറന്നു മുക്തമായി ചിരിച്ചവർ നൈരാഷ്യം നിറഞ്ഞ മനസ്സിൽ തെല്ലൊരു ആശ്വാസം ലഭിച്ചവർ ഇതേ ഞാൻ ശ്രവിക്കാറുണ്ട് തന്റെ അഗമനത്താൽ ധരയിൽ സ്വപ്നങ്ങൾ പൂഴിയിൽ അലിഞ്ഞു പോയവർ കണ്ണീരിന്റെയും വേദനയുടെയും കഥകൾ മാത്രം ശേഷിക്കുന്നു
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
