സഖിയേ..
മേലെ മേലെ വാനിലായി .. നിന്നു ഞാൻ, ദൂരേ ദൂരെയായി .. നിന് മുഖം ഈ രാവിൻ വേളയിൽ .. എന്നിൽ നിന്നും എന്തേ മാഞ്ഞു നീ .. നിനവായി ഒരു മോഹം .. നിഴലായി... ഞാൻ നിറയാം നിന്നിലായി സഖിയേ.... സഖിയേ.. നിറവായി ഇരവിൻ ചാരെയായി നീ സഖിയേ.... സഖിയേ.. അണയാതെ അരികിൽ ഇന്നു ഞാൻ.. പതിയേ ഋതു പാടും സ്വരമായി അനുരാഗം സഖി... മനമാകെ നിന്നെ തേടുന്നു ഉയിരാകും പോലെ സിരകളിലാനുരാഗം വിരിയുകയായി പലനാളായി ഉള്ളിലൊതുക്കി ഞാൻ കനവാ..യി .. നീ മൊഴികളാൽ കവിയുകയായി ഞാൻ ഈ പ്രണയസാഗരം നീന്തി നീന്തി ഉള്ളാകെ നിന്നെ പുൽകാം തിര തേടി എത്തും മൃദു ലാഘവത്തിൽ.. പുണരാം.. നീയായി.. എൻ ഹൃദയതാളം നിൻ വരവിനിന്നായി തിരി തെളിച്ചു നൽകാം നിശ്വാസമായി വരു മണ്ണിതിൽ നീയേ .... എനിക്കാ..യി സഖിയേ... സഖിയേ.. തുണയായി തണലായി.. എൻ ചരേ സഖിയേ... സഖിയേ... ഇണയായി നിറമേക്കാൻ .. നിൻ ... കൂടെ അരികത്തായി അണയാം നാം മെല്ലെ.. ഹം....ഹം...
Poetry Books 50% Off
Bestselling collections from top poets
