ബലികാക്ക
അറിയുന്നു ഞാൻ ഇരുളുന്ന മേഘം പോൽ പൊഴിയാതെ നിൽക്കുമെൻ അന്തരംഗം..... എരിഞ്ഞ മോഹങ്ങൾ പറന്നകന്നത് കനലണഞ്ഞ കണ്ണുമായ് കണ്ടു ഞാൻ.. ഒരുപിടി വറ്റിൽ ഉരുളയായ് ഇലയതിൽ തൊട്ടു കൂട്ടുവാൻ ഇത്തിരി കറുകയും തൊട്ടടുത്തിരുപ്പുണ്ട് നുള്ളുവാൻ എള്ളും കൈ കഴുകി കൊട്ടുവാൻ കിണ്ടിയിൽ നീരും..... എന്തിനായി കാത്തുനിൽക്കുന്നു ബലി കാക്കേ മരക്കൊമ്പതിൽ തനിയെ മറയത്തു നീ എന്റെ ദേഹം ദേഹിയായ് മാറിയ ഉരുള ഭക്ഷിപ്പതിന്നായോ.... കൊട്ടിയ കൈകളിൽ സ്നേഹത്തിൻ കണ്ണീർ തുള്ളികൾ ഇല്ലാഞ്ഞതിന്നാലോ കർമ്മം തീർത്തെന്നോർമ്മകൾ മറവിയിൽ ലയിക്കും എന്നതിന്നോ.... നീ കൊത്തി പെറുക്കാതെ എങ്ങനെ എനിക്കെൻ ആത്മ മോക്ഷം ലഭിക്കും.. തൊട്ടടുത്തിരിപ്പുണ്ടു ഞാൻ നിൻ ചാരെ ആത്മശാന്തിക്കായി കേഴും ആത്മവെന്ന പോൽ നീ പറന്നിറങ്ങി ചുണ്ടിലാക്കും എൻ ആത്മശാന്തിക്കായി.... സാബു വയനാട് ✍🏻✍🏻✍🏻
Poetry Books 50% Off
Bestselling collections from top poets
