കാത്തിരിപ്പുകൾ
ഓരോ കാലടി ശബ്ദങ്ങളും കേൾക്കുമ്പോഴും അയാൾ കണ്ണുകൾ തുറന്ന് നോക്കുമായിരുന്നു കണ്ടിട്ടും മിണ്ടാതിരുന്ന ചില വർഷങ്ങൾ പിന്നെയെപ്പോഴോ മൗനത്തിൻ്റെ നൂൽപാലങ്ങളിലൂടെ ചില യാത്രകൾ ഒന്നും തുറന്നു പറയാതെ ഒന്നു കണ്ടിരുന്നുവെങ്കിൽ എന്ന് ഓർത്തി രുന്ന നിമിഷത്തിൽ വാതിൽ തുറന്ന് ആ രൂപം ഇൻജക്ഷൻ്റെ വേദനയുടെ മയക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോഴേക്കും സോറി റൂം മാറി പോയി എന്ന് പറഞ്ഞ് ആ രൂപം വാതിൽ കടന്നു പോയി ഇപ്പോഴും ഇവിടെ ഹോസ്പിറ്റലിൽ തന്നെയുണ്ടോ അയാൾ ഫോണെടുത്ത് ടൈപ്പ് ചെയ്തു, ഇവിടെ ഹോസ്പിറ്റലിൽ തന്നെയുണ്ടോ മെസേജ് അയച്ച നിമിഷം മുതൽ അയാൾ ഒരു മറുപടിക്കു വേണ്ടി കാത്തു കിടന്നു ഒരു പകൽ പിന്നെയൊരു രാത്രി മറുപടിക്കു വേണ്ടി കാത്തു കിടന്ന ദിവസങ്ങളിൽ സൂചി കുത്തലിൻ്റെ വേദന പിന്നെ ഹൃദയത്തിനായിരുന്നു
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
