ഓർമ്മക്കാടുകൾ
ആകാശത്തെ നോക്കിയിരിക്കാറുണ്ട് പിന്നെ ...... രാത്രിയെ .... ഇരുട്ടിനെ ....... നിലാവിനെ ...... എന്നിട്ടോ ...... എന്നിട്ട് ആകാശം മഴവില്ല് കാട്ടി വരും രാത്രി ഒരു ഭൂതമായ് വരും നിലാവ് ഒരു യക്ഷിയായ് വരും എന്നിട്ട് ....: എന്നിട്ട് എല്ലാവരും കളിയാക്കും വാർദ്ധക്യത്തിനപ്പുറം ഒരു കുട്ടി കളിവഞ്ചിയും പട്ടവും ഉണ്ടാക്കി ഓർമ്മക്കാടുകളുടെ പുൽപരപ്പിൽ ഇരിപ്പുണ്ടത്രെ ..... ഇനി സമയസൂചിക തിരിക്കാൻ എല്ലാവർക്കും കടന്നു വരാം പഴയ ഓർമ്മക്കാടുകളിലേക്ക് ഒരു യാത്ര പോകാൻ .... |
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
