അൻപോടെ എൻ கடிதம்
......................................... ഓർമ്മയിൽ തെളിഞ്ഞ രാഗം പാടുവാൻ മറന്ന ഗീതം തേടുവാൻ കൊതിച്ച താളം കണ്മണി എൻ ഇമ്പമായി നിൻ തമ്പുരുവിൽ ഞാനിന്നോർത്തു പാടുന്നു.... ( ഓർമ്മയിൽ) കേട്ടുവോ നിന്റെ രാഗം... കേൾക്കുവാൻ കൊതിച്ച ഗീതം അന്നൊരിക്കൽ പൂമര തണലിൽ... മഞ്ഞുപെയ്യും തെന്നലിൽ നീയും ( ഓർമ്മയിൽ) നിന്നെ ഞാനിന്നോർത്തു പാടുന്നു... നൊമ്പരങ്ങൾ ഏറ്റു പാടുന്നൂ.. നീ നനച്ച പനിനീർ ചെടിയിൽ... കണ്ടുവോ എൻ ജന്മസാഫല്യം.. ( ഓർമ്മയിൽ) ഞാൻ പൊഴിക്കും സ്നേഹ ഗീതങ്ങൾ തഴുകി നിന്നെ തൊട്ടുണർത്തുമ്പോൾ.. കണ്ടു ഞാനാ പൂക്കളിൻ ഇതളിൽ... പുഞ്ചിരിക്കും നിന്റെ അധരങ്ങൾ.. ( ഓർമ്മയിൽ) സാബു വയനാട് ✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
