ആൽമാവ് എൻ കോവില്‍
എൻ ശരീരം അഗ്നിയിൽ ദഹിച്ചാലും എൻ ആൽമാവേ ദൈവത്തെ സ്നേഹിക്കുക അവന്റെ സ്നേഹത്തെ വാഴ്ത്തുക ചിന്തയിൽ കുടുങ്ങീടുമ്പോഴും മായ ജാലത്തിൽ വീണിടുമ്പോഴും മറുകര കാണാതെ ഞാൻ പിടഞ്ഞിടുംപോഴും സത്യത്തിന്റെ പാതയിൽ നടത്തണേ ദൈവമേ ഓരോ പ്രപഞ്ച വസ്തുവെണ്ണിയാലും എല്ലാം നിന്നിലേക്കെത്തിചേരുമി അത്ഭുതത്തെ കണ്ണുകൊണ്ട് കാണുന്നതിനുമപ്പുറം ആൽമാവിനാൽ രുചിക്കാൻ നിന്നിലേക്കണയാൻ വെമ്പൽ കൊള്ളുമെൻ ഹൃദയം.... ഞാൻ തിരഞ്ഞിടുന്നൊരാ യാത്രയിൽ ജന്മജന്മന്തര പുണ്യമോ ഈ സംഗമം എൻ ആൽമാവം കോവിലിൽ വാഴുമെൻ കാരുണ്യനെ... നിന്നെ തേടി നടന്നതൊക്കെയും എന്നിലേക്കുള്ള യാത്ര ആയിരുന്നു... ഈ മായ വലയത്തിൽ നിന്നുമെന്നെ നീ കാക്കണേ നാഥാ..... അനുജ /Anuja
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
