അഖില ചരാ ചര സ്രഷ്ടാവ്
========================== അല്ലാഹ്..... അല്ലാഹ്.... നീയേ.... റൂഹ്.... (2) ആദിയും അന്തവും നീയേ അല്ലാഹ് സാക്ഷിയും സ്രഷ്ടാവും നീയേ....... കാലവും കല്പനയും നീയാകിലും ഓർമ്മയിൽ നിൻ വഴി തേടുന്നു ഞാൻ ദുനിയാവിന്നുടയോൻ എന്നും നീയേ പെരിയോനെ മാനസം തേങ്ങിടുന്നൂ ഏക ഇലാലായ തമ്പുരാനേ എന്നും തുണ എന്നിൽ നൽകിടേണേ.. പാപ കടലിൽ നീന്തി ഞാൻ ആവോളം ദീനിനെ വിട്ടെന്നും സഞ്ചരിച്ചു.... എല്ലാം തികഞ്ഞവനെല്ലാം മറന്നു ജീവനിൽ നേരായ വഴി മറന്നു..... അല്ലാഹ്..... അല്ലാഹ്.... നീയേ.... റൂഹ്.... (2) (ആദിയും) എല്ലാം പടച്ചവൻ വാഹിദേ യാ നൂറേ ഈമാന്റെ വഴി നീ കാട്ടീടേണേ .... അഖില ചരാ ചര സ്രഷ്ടാവേ ഈ അടിമകൾക്കുടയോനായവനേ..... അല്ലാഹ്..... അല്ലാഹ്.... നീയേ.... റൂഹ്.... (2) സാബു വയനാട് ✍🏻✍🏻✍🏻 സംഗീതം, ആലാപനം :ഇഗ്നോ ജൂനിയർ
Poetry Books 50% Off
Bestselling collections from top poets
