തിരിച്ചറിവുകൾ
ലോഡുമായി വരുന്ന വണ്ടിക്കു വേണ്ടി കാത്തു നിൽക്കുമ്പോഴാണ് അയാളെ മറികടന്ന് ബൈക്കിൽ പോകുന്ന സുധീപിനെ കണ്ടത് വളവു തിരിഞ്ഞ് അയാൾ ബൈക്കു നിറുത്തി ഹെൽമറ്റ് ഊരി വഴിയരികിൽ നിന്നവരോട് എന്തോ ചോദിക്കുന്നു അവർ വിരൽ ചൂണ്ടി വഴി പറഞ്ഞു കൊടുക്കുന്നത് അയാൾ കണ്ടു സുധീപ് ബൈക്ക് സ്റ്റാർട്ടാക്കി ഓടിച്ചു പോയി വീടിനടുത്തു വരെ വന്നിട്ട് തന്നെ വിളിച്ചില്ലല്ലോ എന്നോർത്ത് ഒരു നിമിഷം അയാൾ നിന്നു ജോലി ആവശ്യത്തിനായി സുധീപിൻ്റെ വീടിനടുത്തെത്തുമ്പോൾ താൻ സമയം കണ്ടെത്തി വീട്ടിൽ പോകാറുള്ളതാണ് എന്താ അനന്തേട്ടാ... തൊട്ടരികെ ഓട്ടോ വന്നു നിന്നപ്പോഴാണ് അനന്തൻ തിരിഞ്ഞു നോക്കിയത് ഓട്ടോ ഡ്രൈവർ മഹേഷ് ടിപ്പർ കാത്തു നിന്നതാ ചേട്ടൻ്റെ ബന്ധു നേരത്തേ പോകുന്നത് കണ്ടല്ലോ ടൈലറിംഗ് യൂണിറ്റ് കമ്പനിയിലേക്കുള്ള വഴി എന്നോട് ചോദിച്ചു അനന്തേട്ട നെ വിളിച്ചില്ലെ ഇല്ല എന്നെ പോലെയാവണമെന്നില്ലല്ലൊ മറ്റുള്ളവരും ആളുകളെ മൗസിലാക്കാനും വൈകി മഹേ ഷേ ..... അതൊന്നും കാര്യാക്കണ്ട ചേട്ടാ എന്നാ ഞാൻ പോട്ടെ മഹേഷ് ഓട്ടോ ഓടിച്ചു പോയി ....അനന്തൻ പിന്നെയും എന്തോ ഓർത്തു നിന്നു
Poetry Books 50% Off
Bestselling collections from top poets
