🤫
ആരാണ് ഭ്രാന്തി, തെരുവിൽ അനാഥത്വം പേറി പശി അടക്കുവനാവാതെ പലകുറി കൈ നീട്ടി ജഡ കെട്ടിഅഴഞ്ഞു വീണ അലഞ്ഞ കേശവും മുഷിഞ്ഞ നാറി മൂക്കതു വിരൽ വെക്കുമാരോരു അൽപ വസ്ത്രധരിണി. പകലിന്റെ മാന്യതയിൽ ഇരുളിൽ കാമ ഭ്രാന്തിന്റെ വിഷo തുപ്പുന് മാന്യനോളം വരുമോ തെരുവിൽ അലയുന്ന പാവം ഭ്രാന്തി. പല മറവിൽ ഞെരിഞ്ഞമറന്ന പാവം പെണ്ണുടലിലും ചേർത്ത്ചാർത്തി ഭ്രാന്തി. പകലന്തി ചർച്ചക്ക് ഛർദ്ധിക്കാൻ ഒരു ഭ്രാന്തിയുടെ കഥ പെണ്ണായി പിറന്നതിൻ കഥ. കഥയും നുണ കഥയും ചേർത്ത് മൃഷ്ടന ഭോജനം കഴിച്ചു വയർ നിറച്ചു പുതു കഥക്കായി തെരുവിൽ അലയുന്ന മാധ്യമo അല്ലലില്ലാതെ അലയുന്ന കരിവണ്ടി നാറിയുമോ പാവം പൂവിനെ.
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
