വിപത്ത്
മിതത്വമെന്ന ഗുണമില്ലാതെ പോയാൽ... വിപത്ത് ചാരെയെത്തിടുമ്പോൾ... സുഖത്തെ പഴിച്ചു കണ്ണീർ വാർത്ത് കവിൾത്തടം നനച്ചീടുക നാം... മുറയ്ക്കു കാശ് കയ്യിൽവന്നിടുമ്പോൾ... ചെവിക്കശേഷം കേൾവിയില്ലതാനും..! കുളിർക്കെ കണ്ടുല്ലസിച്ചും, മദിച്ചു രമിച്ചുനടന്നിതല്ലോ... മിഴിക്കു രസിക്കാത്ത കാര്യമെല്ലാം, പരക്കെ രഹസ്യം പറച്ചിലുമായ് മിഴിച്ചു നിന്നല്ലോ കുചേലന്മാർ... മൊഴിക്കിട കൊടുക്കാതെ നാം തിടുക്ക് കാട്ടി മണ്ടി നടന്നിതല്ലോ... സുഖത്തിലുള്ള സുഹൃത് വൃന്ദമെല്ലാം ചിരിപ്പിതല്ലോ സ്വമനസിനുള്ളിൽ... 🙏 സനീഷ് കള്ളാട്..
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
