പനി
ഇടക്കൊക്കെ ഒരു പനി വരണം.. അമ്മയുടെ സ്നേഹം നിറച്ച ചുക്കുകാപ്പി കുടിക്കാൻ... അച്ഛന്റെ വാത്സല്യം നെറ്റിയിൽ തലോടിയറിയാൻ... രാത്രിയിൽ പനിച്ചു വിറച്ചു അമ്മുമ്മയെ കെട്ടിപിടിച്ചുറങ്ങാൻ... ബാല്യത്തിലെ മഴക്കാലത്തിൻ ഓർമ്മകളിൽ നനയാൻ... ഇടക്കൊക്കെ ഒരു പനി വരണം... 🥰🥹 KeerthyLineesh🌸
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
