പാഥേയങ്ങൾ
ഓർമ്മകളുടെ വലതുകൈ തണ്ടിൽ ഒരു മന്ത്ര ചരടുകെട്ടണം സങ്കടങ്ങളുടെ വഴികളിൽ ഒരു മൂക്കുത്തികുത്തിവയ്ക്കണം ഇരുളിൻ്റെ മറവിൽ പഴയപനിനീർ ഹൃദയപങ്കിടലുകളുടെ കാലൊച്ച കേൾക്കാൻ കാതിലും ഒരു മൂക്കുത്തി കല്ല് വയ്ക്കണം പിന്നെ എരിഞ്ഞടങ്ങുമെന്ന് അറിയാമായിരുന്നിട്ടും അരക്കില്ലത്തിനുള്ളിലെ ഒറ്റമുറിയിൽ ദ്രുപദയുടെ കൈവിരൽതുമ്പിൽ ഊർന്നു വീഴുന്ന തത്രയും കണ്ടില്ലെന്നു നടിച്ച് പാഥേയ വഴികളിൽ മുറിയിലെ ഇരുട്ടും കണ്ണുകളടച്ചു
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
