മേഘവിസ്ഫോടനം
ഇടവമാസത്തിലെ മഴയില്ലാത്ത ഒരു ദിനം ഒരു പിടി വിത്തുമായി വയൽക്കാരയിൽ നിന്നോർത്തു പോയി ഞാൻ. കഴിഞ്ഞകാല വിളകളെല്ലാം കാട്ടാനയും കാട്ടുപന്നിയും കോയിത്തൊണ്ടു പോയി. കുമിഞ്ഞു കൂടുന്ന പലിശ എന്റെ നിദ്രയിൽ ഒരു മുഴം കയറായി തൂങ്ങിയടുന്നു. വിത്തെറിഞ്ഞു പൊന്നിൻ വിളക്കായി കാത്തിരിക്കവേ ഒരു മേഘസ്ഫോടനം വന്നു എന്റെ അവശേഷിക്കുന്ന സ്വപ്നങ്ങളെയും കൊണ്ടങ്ങു ഒലിച്ചു പോയി.
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
