അമ്പാടിപ്പൈതൽ
പയ്യിൻപാലു നുകർന്നുകൊണ്ടകിടതിൽ ക്കന്നിന്റെ തൂമേനിതൻ - കയ്യാൽ നീക്കി,യുടൻചുരത്തിയവളും നക്കിത്തുടയ്ക്കുന്നതും മെയ്യിൽപ്പറ്റിയവെണ്ണ ,തൈർമണമൊടങ്ങമ്പാടി വാണുള്ളൊരാ- പ്പയ്യൻ കാത്തരുളീടുവാൻ കൃപയെനിക്കെന്താവു വൈകുന്നതും !
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
