കാത്തിരിപ്പ്
" എൻ്റെ കുഞ്ഞേ എന്നു വരും നീ എന്നരികിലേക്കി നിനക്കായ് കാത്തിരിപ്പൂ ഞാൻ കാണാമറയത്തെ നിൻ മുഖം ഓർമയിലെങ്കിലും തെളിയുന്നു മനസ്സിൽ ഒരു നോക്ക് കാണുവാൻ പകരം ഞാനെൻ്റെ ജീവൻ നൽകാം ഈ ജന്മത്തിൽ നീ കാണാമറയത്താണേലും ഇനിയൊരു ജന്മത്തിലേലും നീ എൻ കുഞ്ഞായ് പിറക്കേണമേ നിൻ്റെ കുഞ്ഞു കരങ്ങളും ചിരിയും കരച്ചിലും കാണാൻ കൊതിക്കുന്നു എൻ്റെ ഹൃദയം എന്നു വരും നീ എന്നിലേക്ക് എന്നിലെ അമ്മയെ തൊട്ടറിയാൻ. '
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
