കനവ്
നീയാണോ നിൻ നിനവാണോ മൊഴിയാണോ കുളിർ മഴയോ കൺ മുന്നിൽ നിൻ മുഖം മാത്രം മായാത്ത വെൺ ചന്ദ്രിക പോൽ എന്നോ മറന്നൊരെൻ ആദ്യാനുരാഗമതെത്രയോ മാത്ര മരിച്ചിരുന്നു അതെത്രയോ മാത്ര മരിച്ചിരുന്നു നനവാർന്നൊരെൻ മിഴിനീർദളങ്ങളെത്രയോ മാത്ര തുടിച്ചിരുന്നു പിന്നെയും പിന്നെയും തുടിച്ചിരുന്നു അന്നു നീ മൂളിയ ഈണങ്ങളൊക്കെയും എന്നൊരാ വരികളിൽ ചേർന്നലിഞ്ഞിരുന്നു നോവിൻ്റെ തുള്ളികൾ ബാക്കിയാക്കി നീ പെയ്തു തോർന്ന നാൾ ഞാൻ ഏകനായ് ഒരു വേളയെന്നൊരാ കനവൊന്നകന്നു പോയ് വീണ്ടുമൊരു കനവായ് വരും വരെ എന്നിൽ നേർത്തൊരു കുളിരായ് നീ മാഞ്ഞു പോയ്
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
