നീ
ഇടക്കെന്നോ മുഖകണ്ണാടിക്കുള്ളിലെ നിന്നിലേക്ക് നോക്കുക.... ചുറ്റും കറുപ്പ് പടർന്നൊരാ മിഴിയാഴങ്ങളിലെ മങ്ങിയ തിളക്കത്തിലേക്ക്..., ഒരിക്കൽ നുണക്കുഴിച്ചേലിൽ മതിവരാത്ത കൗതുകം നിറച്ച കവിളുകളിലേക്ക്..., അന്നത്തെ സ്വപ്നങ്ങളിൽ നിന്നും ദത്തെടുത്ത പ്രതീക്ഷയുടെ തിളക്കം മന്ദഹസിച്ചിരുന്ന ഇന്നത്തെ വരണ്ട ചുണ്ടുകളിലേക്ക് നോക്കുക..., പാതിയിൽ കൊഴിഞ്ഞു പോയ സ്വപ്നങ്ങളുടെ ചുവടുപറ്റി ഭൂതകാലത്തിന്റെ കൽപടവിലെങ്ങോ മറന്നു വെച്ച നിൻ ചിരി തിരിച്ചെടുക്കുക..., ആ പഴയ നീ ആകുക...!!! _കീർത്തിലിനീഷ്_
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
