ജപമാല
കണ്ണീരുതിർന്നോരാ നിർമ്മല സ്നേഹം മിഴിതുള്ളി മുത്തായ് പരിണമിച്ചു എന്റെ അമ്പത്തി മൂന്നു മണി ജപമാലയായ്(2) സ്വർലോക നാഥേ നിൻ സ്നേഹ ഗാഥാ... മാതൃ സ്നേഹത്തിൻ സ്മരണ ജ്വാല... (കണ്ണീരുതിർന്നോരാ) അമ്മേ പകർന്നൊരാ നിർമ്മല സ്നേഹം അമ്മേ പകരുന്നോരാ വാത്സല്യവും ചേർത്തൊരുക്കിയ ജപമാല.... എന്നും ആശ്വാസ മന്ത്രത്തിൻ ജപമാല..... അനുതാപമെന്നിൽ നിറക്കണമേ.... കരുണയായെന്നിൽ അലിയണമേ.... (കണ്ണീരുതിർന്നോരാ) ഇടനെഞ്ചിലെരിയുന്ന കനലിന്റെ ചൂടും നിറയുന്ന എൻ നെഞ്ചിൻ ഗദ്ഗദവും ഉരുക്കിയെടുത്തോരാ ജപമാല....... എന്നും നിന്നിലർപ്പിക്കുന്നെൻ ജപമാല..... കണ്ണുനീരെന്നും മായ്ക്കേണമേ... കാലുഷമെല്ലാം അകറ്റേണമേ........ (കണ്ണീരുതിർന്നോരാ) സാബു വയനാട് ✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
