!!
ചില വൈകുന്നേരങ്ങളിൽ മനസ്സ് ദിശ തെറ്റി സഞ്ചരിക്കും. കൂട്ടമായി വേട്ടയാടുന്നത് നിർത്തി കൃഷിയിൽ ഒരുമിച്ച പൂർവിക മനുഷ്യരിലേക്ക്. അതാത് ദിവസങ്ങൾ ആസ്വദിച്ചു ജീവിച്ച വേട്ടക്കാരിൽ നിന്നു ഗോതമ്പിനേ ചുറ്റി ഉരുത്തിരിഞ്ഞ, ഭാവി ശേഖരത്തെ കുറിച്ച് ആകുലപ്പെടാൻ തുടങ്ങിയ പരിണാമ മാറ്റത്തെക്കുറിച്ചു. ഭാവിയെ കുറിച്ചുള്ള മനുഷ്യരുടെ വേവലാതികൾ അവിടെ തുടങ്ങിയെന്നു കരുതാം. മറ്റു മൃഗങ്ങളെ ഭയന്ന്, അവർ വേലികൾ തീർത്തു. പല ജീവികളെയും ഉന്മൂലനം ചെയ്ത് ഭൂമിയുടെ അവകാശികൾ മനുഷ്യരെന്നു കരുതി തുടങ്ങിയ നാളുകൾ.. പരിമിതമായ അസ്ഥിത ബോധത്തിൽ നിന്നു ദൈവങ്ങളെയും ആചാരങ്ങളെയും സൃഷ്ട്ടിച്ച കാലങ്ങൾ.
