നീർക്കാക്ക
നീലവാനം നിഴലിക്കും നീലത്തടാകത്തിൽ നീന്തിത്തുടിക്കുന്ന നീർക്കാക്കയെ നോക്കി നേരമേറെ നിന്നുപോയി നനഞ്ഞൊട്ടിയ തൂവൽ നാണത്താൽ മാടിയൊതുക്കിയും നഖമുനകൾ രാകി മിനുക്കിയും നിഗൂഢതയിലേക്കൂളിയിട്ടു നേരമേറെ കഴിഞ്ഞിട്ടും നേർത്തൊരനക്കവുമില്ല നെഞ്ചകം തെല്ലുപിടഞ്ഞെന്റെ നിമിഷങ്ങൾ കൊഴിഞ്ഞ മാത്രയിൽ നീണ്ട ചുണ്ടിൽ പരൽമീനുമായവൾ നീലപ്പരപ്പിൻ മുകളിലെത്തി നിഷ്കളങ്കമാം പുഞ്ചിരി തൂകി നീർമാതളശാഖയെ ലാക്കാക്കി നിവർന്ന ചിറകുകൾ വീശി തുടങ്ങി
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
