അഴൽ
നോവറിഞ്ഞു വിരൽ തുമ്പിൽ മെല്ലെ നേരറിഞ്ഞു ഇന്നു മാനതാരിൽ ആരറിഞ്ഞു ഹൃദയ താളത്തിൻ വേഗം പെയ്തൊഴിയാതെ പെയ്യും അഴലിന്റെ ആഴത്തിൽ നീന്തി ശ്വാസമേതുമില്ലാതെ മയക്കത്തിൽ മെല്ലെ കേട്ടു ഞാൻ ആരോ തേങ്ങും ഗദ്ഗദത്തിൻ താരാട്ട് ഒന്നുമെല്ലെ കൺ തുറന്നുവെങ്കിലും നേർത്ത അഴലിന്റെ തലോടെലെന്റെ കൺ പീലികൾ കനത്താൽ തൂങ്ങി വിശന്നൊട്ടിയ വയറിൽ മുഴങ്ങിയ ഗദ്ഗദത്തിൻ താരാട്ടീണം മെല്ലെ മെല്ലെ ആരും കേൾക്കാത്ത ഗാന്ധർവ്വ ഗാനം പോലെ നേർത്തു നേർത്തെന്നിൽ അലിഞ്ഞലിഞ്ഞെങ്ങോ മാഞ്ഞുപോയി അപ്പോഴും അഴലിന്റെ ആഴങ്ങളിൽ നിഗൂഢമായ് കേട്ടിരുന്നോ ആരും അറിയാതെ എന്നിൽ നിറഞ്ഞൊരീണം.. സാബു വയനാട് ✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
