ഭോജനശാല
പഴയൊരു വുഡ് ഹൗസിലാണ് നമ്മുടെ ഉച്ചഭക്ഷണം — ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ അനൗദ്യോഗിക കോൺഫറൻസ് ഹാൾ. എട്ടോമ്പത് പേർ, വ്യത്യസ്ത വിംഗുകൾ, ഒരേ മേശ. ഫയലുകൾ പുറത്താണ്, ചർച്ചകൾ അകത്തേക്ക്. വൈൽഡ്ലൈഫ് പറയുന്നു — “ഫീൽഡ് പ്രശ്നം തന്നെ.” ടിംബർ പറയുന്നു — “കച്ചവടം മോശം.” സോഷ്യൽ ഫോറസ്റ്റ്രിക്ക് നാട്ടാനയാണ് പ്രശ്നം… റിസർച്ച് കുറിക്കുന്നു — “ഇത് പഠിക്കേണ്ടതുണ്ട്.” സാമ്പാറിൽ കഷ്ണങ്ങൾ കുറയുമ്പോൾ “അന്വേഷണം വേണം” എന്ന് അന്വേഷണ വിഭാഗം. തൈരും, സാലഡും, അച്ചാറും എന്നുമുണ്ട് — ഇവർക്കൊന്നും വാദമില്ല, പ്രശ്നമില്ല, എതിർപ്പുമില്ല. ചിക്കനും, മുട്ടയും ആവശ്യത്തിന് — പക്ഷേ പ്ലേറ്റിൽ എത്തുന്നതിന് മുൻപ് ഒരു റൗണ്ട് അഭിപ്രായം. ഒരുപാട് ആലോചിച്ചാണ് വ്യാഴാഴ്ച ബീഫ് കയറി വന്നത്, പക്ഷേ അന്ന് ചർച്ച അതിലും കൂടുതൽ മസാലയായിരുന്നു. തിങ്കളാഴ്ച — ഡ്രൈ ഡേ. സസ്യാഹാരം മാത്രം. അന്ന് വിശപ്പ് മാത്രമല്ല, സംഭാഷണവും വെജിറ്റേറിയൻ. മെസ്സിൽ കയറാൻ ചില ചടങ്ങുകൾ ഉണ്ടെന്ന് മെസ് ഇൻചാർജ് ദിവസവും ഓർമ്മിപ്പിക്കും. “ഭീകരമായ എന്തോ ഒരു ചടങ്ങ് ഉണ്ടത്രേ — എന്തോ ആവോ…” ഭക്ഷണം ഉണ്ടാക്കുന്ന ബാലേട്ടനും സംഘത്തിനും ഈ ഭോജനശാല ഒരു ഓർമ്മമന്ദിരമാണ്. ഒരുപാട് പേരെ ഊട്ടി, ഉറക്കി, വീണ്ടും കാടിലേക്കയച്ച ഒരു ശാല… വനം വകുപ്പിന്റെ പഴയ വിശ്രമശാല — ഇന്ന് വിശപ്പിനും വാദങ്ങൾക്കും ഓർമ്മകൾക്കും ഒരുമിച്ച് വിശ്രമമെടുക്കുന്ന ഒരു ഇടം.
Poetry Books 50% Off
Bestselling collections from top poets
