❤️❤️
മരണം നിമിഷങ്ങൾക്കപ്പുറമുള്ള ഒരു മനുഷ്യനെ ഐ. സി. യൂ വിൽ കണ്ടു. ചുണ്ടുകൾ നീലിച്ചു തുടങ്ങിയിരിക്കുന്നു, ശ്വാസത്തിന്റെ താളം തെറ്റിയിരിക്കുന്നു, തന്റെ മരണം അടുത്തു എന്ന് ഏതൊരു മനുഷ്യനും സ്വയം തിരിച്ചറിയുന്ന, സ്വന്തം മരണത്തെ നിസംഗതയോടെ നോക്കി കാണാൻ തുടങ്ങുന്ന അവസാന നിമിഷങ്ങൾ. അവസാന വട്ടമെന്നോണം അയാളുടെ ജീവിത പങ്കാളി കാണാൻ വന്നിരിക്കുന്നു. നീലിച്ച ചുണ്ടുകളിൽ ചിരി പടരുന്നു, ചുവന്നു പൊള്ളുന്ന കൈകൾ അവളുടെ കൈതണ്ടകളെ മുറുകെ പിടിക്കുന്നു.. ബോധം മങ്ങി തുടങ്ങിയിരിക്കുന്ന അയാളുടെ മസ്തിഷ്ക്കം ആയിരം ഓർമ്മകളിലേക്ക് ഉയർത്തെഴുന്നേൽക്കുന്നു. ജലം വറ്റിയ ആ മനുഷ്യന്റെ കണ്ണുകളിൽ ജീവിതത്തിന്റെ ഒരേയൊരു അർത്ഥത്തിന്റെ പൊരുൾ വായിച്ചെടുക്കാം 'സ്നേഹിക്കുക, സ്നേഹിക്കപ്പെടുക' എന്ന ഏറ്റവും വല്യ പൊരുൾ. ഒരു പക്ഷെ ജീവിതത്തിന്റെ ഏക പൊരുൾ!
Poetry Books 50% Off
Bestselling collections from top poets
