ഇല
പോയൊരാജന്മത്തിൽആശിച്ചു നിന്നെയെൻ തൊടുവിരൽ തുമ്പിലെ സിന്ദൂരമായ് എങ്കിലും ഒഴുകുമാ കാലത്തിൻ കുസൃതിയിൽ കൈവിട്ടുപോയി നാം വിദൂരമായി മന്ത്രിച്ചു ഞാനിന്ന പൊഴിയുമാ മഴയിൽ ഹൃദയത്തിൻ തന്ത്രിയിൽ ഏകാന്തമായ് വരുമൊരാ കാലത്തിൽ ഒരിലയായി എങ്കിലും മെല്ലെ പാറി നിൻ അരികിലെത്താൻ നീപോലുമറിയാതെ നിൻ കൈത്തലത്തിൽ മൃദുവായി മയങ്ങിയാ തഴുകൽക്കാൻ ഇലയായ് ഇന്നുഞാൻ വന്നീ ശിശിരത്തിൻ കാത്തിരിപ്പൂ നിൻ മിഴി കോണിലായ് വരുമോ നീയെൻ മൗനമാം പ്രണയമേ തരുമോ നിൻ മൃദു സ്പർശമേലും ആകസ്മികമായ് കണ്ടിടാം എന്നാശയായി ഞാനുമിന്നീ കാറ്റിൽ അലോലമാടുന്നു അഥിതിയായ് വന്നോരാ കാറ്റി നോടോതി ഞാൻ തരുക ഒരു നിമി എങ്കിലും നിൻ അരികിലെത്താൻ.
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
