ശൂന്യമീ യാത്ര
ഒന്നും ഇല്ലാത്തവന്റെ ചുരുട്ടി പിടിച്ച ആ കരം നിറയെ ഭംഗിയുള്ള നടക്കാതിരിന്ന സ്വപ്നങ്ങൾ ആയിരുന്നു....... ഒരിക്കലെങ്കിലും പൂക്കും എന്നു വിശ്വസിച്ചിരുന്ന ഗുൽമോഹർ മരമായിരുന്നു........ സംഗീതത്തിന് വേണ്ടി ദാഹിച്ചിരുന്ന മനോഹരമായ വരികൾ ആയിരുന്നു... കനവെന്ന മായാലോകത്തിൽ മറക്കാതിരുന്ന ഒരുപിടി ആഗ്രഹങ്ങളും മോഹങ്ങളും ആയിരുന്നു...... ഇന്നീ കരം പിടിക്കുമ്പോൾ തണുത്ത മരവിച്ച ആ ഓർമ്മകൾ നിങ്ങളിലേക്ക് പകരുന്ന സ്നേഹം നിങ്ങൾ അറിയുന്നില്ല.... കാരണം എന്റെ കരം നിറയെ ശൂന്യത ആയിരുന്നു.......... ഭംഗിയുള്ള ശൂന്യത........... സാബു വയനാട് ✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
