അമ്മയും കുഞ്ഞും
ഉണ്ണിക്കൈ രണ്ടിലും വെണ്ണതരാം അമ്പാടിപ്പൈതലേ നീവരുമോ ! മാനത്തേ മാരിവിൽ കാട്ടിത്തരാം അമ്പിളിക്കിണ്ണവും കയ്യിൽത്തരാം , ഓടിവന്നമ്മതന്നംഗമേറി യമ്മിഞ്ഞപ്പാലു നുകരുമുണ്ണി , ഗോപികൾ ചൊല്ലും പരാതികളും കോപവുമെല്ലാമലിഞ്ഞിതപ്പോൾ , സാമോദമമ്മ മൊഴിയുന്നപ്പോൾ : "രാമനേക്കണ്ടു പഠിക്ക നീയും മണ്ണുനീ തിന്ന കഥകളെല്ലാം കണ്ണാ നിന്നേട്ടൻപറഞ്ഞിതല്ലോ! വെണ്ണമണക്കുന്നദേഹമെല്ലാം ഇന്നുവിയർത്തു പൊടിയണിഞ്ഞു , കണ്ണടച്ചെന്തേ കിടക്കുന്നു നീ കള്ളത്തരമെല്ലാം ഞാനറിഞ്ഞു , നിന്നെ ബന്ധിക്കാൻ കയറെന്തിനാ - ണമ്മതൻ സ്നേഹവായ്പ്പൊന്നു പോരേ ! " വാരിപ്പുണർന്നമ്മ നീലരത്നം മാറോടു ചേർന്നു മയങ്ങിടുമ്പോൾ ! [കാളികാവ് പി.കെ ]
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
