വ്യഥ
ഒരു രാതിയിൽ അവസാനിക്കുന്നതല്ല ഒരു പകലിൽ തുടങ്ങിയതുമല്ല ഓർത്തോർത്ത് മണൽത്തിട്ടകളിലെ നിലാവെളിച്ചം പോലെ പാതി വെളിച്ചം മണൽത്തിട്ടകളിലും പാതി വെളിച്ചം തിരത്തും കൊടുത്ത തത്രയും തിരിച്ചു കിട്ടാതെ ഒരു കടൽ വ്യഥ ശാന്തമായിട്ടും ഉള്ളടങ്ങാത്ത ഒരു കടൽ വ്യഥ ഓരം ചേർന്ന് ഒഴുകി പോകാനറിയാത്ത ചിന്താധീനമായ ഒരു വ്യഥ അതു കാണാതെ കാതങ്ങൾക്കപ്പുറം മറ്റൊരു നിലാവെളിച്ചത്തിൻ്റെ ഓരം ചേർന്ന് ഒരു ആമ്പൽ പൂവ് കടന്നു ചെല്ലാനാകാത്ത അത്രയും ദൂരത്ത് വ്യഥകളുടെ സമയസൂചിക വിരിച്ച് ...: അനിൽ കൊറ്റനെല്ലൂർ
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
