അച്ഛൻ
അമ്മയെന്ന രണ്ടക്ഷരത്തിന് മുന്നിൽ അച്ഛനെന്ന മൂന്നക്ഷരം അക്ഷരം കൂടിയിട്ടും ഒരുവരി പിന്നിലായിരുന്നു. രാവും പകലും ഒരുപോലെ കൂടെ ഉണ്ടായിട്ടും അമ്മേയെന്ന് കൂട്ടിവിളിച്ച അത്രക്ക് വിളിയൊന്നും അച്ഛന്റെ പേര് ചേർത്ത് വിളിച്ചിട്ടില്ല. അമ്മയേക്കാൾ വലിയൊരു സ്നേഹമില്ലെന്ന് ചൊല്ലി അച്ഛനെ പലപ്പോഴും സ്നേഹമില്ലാത്തവനാക്കിയിട്ടുണ്ട് അമ്മയെന്ന സത്യത്തെ ആകാശത്തോളം ഉയർത്തിവെച്ച് രണ്ടാമനായി പിന്നിൽ നിന്ന് ചിരിക്കാൻ അച്ഛനല്ലാതെ വേറെ ആർക്ക് കഴിയും. അമ്മയേക്കാൾ കൂടുതൽ തന്നെ, സ്നേഹിക്കരുതെന്നു കരുതി ഉള്ളിൽ സ്നേഹവും വാത്സല്യവും നിറച്ച് പുറമെ പരുക്കനായി അമ്മയെ, ജയിക്കാൻ വിടുന്നവനാണ് അച്ഛൻ അമ്മയെന്ന വിളിപോലും അച്ഛനെന്ന സ്നേഹത്തിന്റെ ദാനമാണെങ്കിൽ അച്ഛനെന്നത് മനസ്സിൽ ആയിരംവട്ടം ജയിച്ച, സത്യമാണ്..... _𝓴𝓮𝓮𝓻𝓽𝓱𝔂𝓛𝓲𝓷𝓮𝓮𝓼𝓱_
Poetry Books 50% Off
Bestselling collections from top poets
