തിരികെ
നാടൻ വഴിയിലേതോ മഴ പക്ഷി പാടി നെൽകതിരുകൾ പൊൻ കിരണങ്ങളേറ്റ് തിളങ്ങി കളകളമൊഴുകും അരുവി തൻ നാദം കുളിരായെങ്ങും മുഴങ്ങി ഓണപൂവിളി കാറ്റിലുണർന്നു ഓണതുമ്പികൾ ഇനിയും വന്നില്ലേ പൂക്കളും കായ്കളും പൂത്തുലഞ്ഞു ചിങ്ങമാസമഴ വീണ്ടും ചിന്നി ചിന്നി നിനക്കായ് കാത്തു നിന്ന കാവിൻ ഇടവഴിയിൽ ഇനിയും വരാമോ തോഴീ ഒന്നു കൂടി അനശ്വരമാം ഓർമ്മകൾ വീണ്ടും മാറാല നീക്കിപുഞ്ചിരിച്ചു മഴ കാത്തു നിൽക്കുമാ വേഴാമ്പൽ പോലെ കൊതിച്ചീടുന്നു ഞാൻ നാടിൻ ഗന്ധം യാമങ്ങൾ പോയതറിയാതെ ഇന്നീ നഗരവീഥിയിൽ ഞാൻ ഏകനായ്
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
