വേഷങ്ങൾ
അപൂർണ്ണമായ ബാല്യത്തിലൊരു മകളുടെ,... സ്വപ്നങ്ങളുടെ കൗമാരത്തിലൊരു പ്രണയിനിയുടെ,... പ്രതീക്ഷയുടെ യൗവ്വനത്തിലൊരു ഭാര്യയുടെ,... വാത്സല്യത്തിന്റെ നിറവുകളിലൊരു അമ്മയുടെ,... വാർദ്ധക്യത്തിന്റെ നിഴലിലൊരു മുത്തശ്ശിയുടെ,... ഭംഗിയുള്ളോരോ വേഷങ്ങൾക്കും പകുത്തുകൊടുത്തു ജീവിതം തീരുമ്പോഴും,.... അണിയുവാൻ ബാക്കിയായ വേഷം ഒന്നുമാത്രമാകും.... സ്വന്തമിഷ്ടങ്ങളും ആഗ്രഹങ്ങളും മുൻതൂക്കം നൽകി ജീവിക്കാൻ മറന്ന ഒരു പെൺ വേഷം.!!! കീർത്തി ലിനീഷ്
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
