പൊയ് മുഖം
രാവിൽ ഭസ്മ തൊടുകുറി മാഞ്ഞു വെള്ളി കസവിൻ അലകൾ തെറ്റി പൂത്തു തളിർത്തൊരു ശോഭയാലുള്ള മുഖം കണ്ണുനീർ കണങ്ങളാൽ മൂടി പകലൊരു നവരസം തീർത്താടി രാവിൻ സീമയിൽ അഭിനയ കുലപതി പട്ടം മായ്ച്ചവൾ തന്നിലേക് നോക്കി പതിവുപോൽ ഇന്നും പല വേഷങ്ങൾ കെട്ടിയാടിയതോർത്ത് ചിന്തയിൽ ആകവേ.... ഇനി വരുമോ പുതിയൊരു തീരം മനസ്സിൻ അകമാകെ കുഴയുമ്പോൾ നിലച്ചുപോയ ശ്വാസം പോൽ അവളിൽ പുതിയ മുഖങ്ങൾ പിന്നെയും പിന്നെയും പലകുറി മാഞ്ഞുകൊണ്ടേയിരുന്നു
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
