!!
ചില വൈകുന്നേരങ്ങളിൽ മനസ്സ് ദിശ തെറ്റി സഞ്ചരിക്കും. കൂട്ടമായി വേട്ടയാടുന്നത് നിർത്തി കൃഷിയിൽ ഒരുമിച്ച പൂർവിക മനുഷ്യരിലേക്ക്. അതാത് ദിവസങ്ങൾ ആസ്വദിച്ചു ജീവിച്ച വേട്ടക്കാരിൽ നിന്നു ഗോതമ്പിനേ ചുറ്റി ഉരുത്തിരിഞ്ഞ, ഭാവി ശേഖരത്തെ കുറിച്ച് ആകുലപ്പെടാൻ തുടങ്ങിയ പരിണാമ മാറ്റത്തെക്കുറിച്ചു. ഭാവിയെ കുറിച്ചുള്ള മനുഷ്യരുടെ വേവലാതികൾ അവിടെ തുടങ്ങിയെന്നു കരുതാം. മറ്റു മൃഗങ്ങളെ ഭയന്ന്, അവർ വേലികൾ തീർത്തു. പല ജീവികളെയും ഉന്മൂലനം ചെയ്ത് ഭൂമിയുടെ അവകാശികൾ മനുഷ്യരെന്നു കരുതി തുടങ്ങിയ നാളുകൾ.. പരിമിതമായ അസ്ഥിത ബോധത്തിൽ നിന്നു ദൈവങ്ങളെയും ആചാരങ്ങളെയും സൃഷ്ട്ടിച്ച കാലങ്ങൾ. കാലം ഏറെ മുന്നോട്ടു പോയെങ്കിലും നാമിപ്പോഴും ആ പൂർവികർ തന്നെ! വേലികൾക്ക് പകരം അതിർത്തികൾ വന്നു! അതിർത്തി കടക്കുന്ന ജീവികളെ കൊന്നൊടുക്കുന്നു ഗോത്ര യുദ്ധങ്ങൾക്ക് പകരം രാജ്യങ്ങൾ പോരാടുന്നു. ഭാവി സുസ്ഥിരമാക്കാൻ തന്നാൽ കഴിയുന്ന പോരാട്ടങ്ങൾ നടത്തുന്ന വ്യക്തികൾ, രാജ്യങ്ങൾ. ഗോതമ്പിനു പകരം വ്യവസായങ്ങൾ. കല്ലിനും, സൂര്യനും പകരമായി ഉരുത്തിരിഞ്ഞ മറ്റു മത സംഹിതകൾ. ഇപ്പോഴും ഭൂമിയുടെ അവകാശികൾ നാമെന്നു കരുതുന്ന മനുഷ്യനെന്ന ജീവിയും!
Poetry Books 50% Off
Bestselling collections from top poets
