ബ്രഹ്മം
സ്വർഗ്ഗത്തെ സ്സുരകന്യകൾ കരതലാൽ വർഷിച്ചകല്പദ്രുമാ - മഗ്നൻ നിൻ മുരളീരവാർദ്ര ലഹരീൽ ഗോപീ സഹസ്രങ്ങളും ; ഭക്തർക്കുള്ളിലലിഞ്ഞ വസ്തുവനഘം നീയാം പരബ്രഹ്മമാം - സത്തായ് ബാലകരൂപനിൻ മഹിമയേ മായാതെ കാക്കുന്നവർ ! വേണു ഗോപാലൻ >>>> <<<< തൃക്കാൽപിണച്ചു മുടിയിങ്കലണിഞ്ഞബർഹം ചുണ്ടോടുചേർത്തകുഴലൊട്ടുമുഖം തിരിച്ചും കാരുണ്യപൂർണ്ണ കമനീയ കിരോരവേഷം തോന്നേണമന്ത്യ സമയത്തുമെനിക്കു ചിത്തേ [ കർണ്ണാമൃതം ]
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
