ബാല്യകാല സഖി
പൂക്കാതെ പൂക്കും പൂമരക്കൊമ്പിൽ കായ്ക്കാതെ കായ്ക്കുന്ന തേൻ നെല്ലിയല്ലേ ..... ഇന്നെന്റെ നെഞ്ചിൽ നിറഞ്ഞൊരാ ഈണം പാഴ്മുളം തണ്ടിൽ നിറച്ചിരുന്നെന്നോ... കളിവഞ്ചി മുങ്ങി കരഞ്ഞൊരാ ബാല്യത്തും...... കണ്ണാരം പൊത്തി കളിച്ചോരാ നേരത്തും...... മാങ്കൊമ്പിലേറി മാങ്ങാ പറിച്ചു ഉപ്പു കൂട്ടി ഒന്നിച്ചു തിന്നതും.... അകലത്തു നിന്നു മനസ്സിൽ മൊഴിഞ്ഞാ മനസ്സിന്റെ ഇഷ്ടം ഉള്ളിൽ നിറഞ്ഞതും ... അതു കേട്ട കാറ്റും ഒളികണ്ണാൽ മൂളി ഇനിയിതു ചൊല്ലുവാൻ നേരമിതല്ലോ.... എങ്കിലും നേരിട്ടു ചൊല്ലാതെ ഉള്ളാലെ ഉള്ളിൽ നിറച്ചു നിൻ സ്നേഹം.... ബാല്യ കാലമേ തിരികെ തരൂ എനിക്കു നഷ്ടമായ് പോയൊരാ ബാല്യകാല സഖിയേ..... മാറിൽ മയങ്ങും ഓർമ്മയിൽ എന്റെ മറവിതൻ ദുഃഖം പാഴ്ശ്രുതി മീട്ടി താരാട്ടു പാടി....... സാബു വയനാട് ✍🏻✍🏻
Poetry Books 50% Off
Bestselling collections from top poets
