ജീവിതം
ചിറകൊടിഞ്ഞ ഒരു പക്ഷിയും പറക്കാനാകില്ലല്ലോ എന്നോർത്ത് തലതല്ലി ചത്തിട്ടില്ല.. ആട്ടിയോടിച്ചതിന്റെ പേരിൽ അപമാനഭാരത്താൽ ഒരു കാക്കയും ആത്മഹത്യ ചെയ്തിട്ടില്ല.. പരിക്കുപറ്റിയ ഒരു മൃഗവും പരാജയബോധത്താൽ ഇര തേടാതിരുന്നിട്ടില്ല... പിന്നെന്തിനു മനുഷ്യരായ നാം മാത്രം കുഞ്ഞുകുഞ്ഞു കാര്യങ്ങൾക്ക് ജീവിതത്തിൽ നിന്നും ഒളിച്ചോടണം...!!!! വീണു പോയെന്നു തോന്നുമ്പോഴൊക്കെ വീര്യത്തോടെ തന്നെ നടക്കണം... വീഴ്ചയിൽ നിന്നുമാണ് നാം ജീവിതത്തിലേക്ക് നടന്നു തുടങ്ങിയതെന്നോർത്ത് വിജയത്തിലേക്ക് തന്നെ നടക്കണം.... കീർത്തിലിനീഷ്
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
