കാത്തിരിപ്പ്
സാന്ദ്രമീ സാഗരം സായാഹ്ന സന്ധ്യയിൽ സൂര്യൻ്റെ സിരകളാൽ സിന്ദൂരമണിഞ്ഞു സുമംഗലിയായ് സുശ്രീയാമവൾ സാരംഗിയായ് സായന്തനത്തിൻ്റെ സീമയിൽ സ്വകാര്യമായവർ സംഗമിച്ചു സുപ്രിയ തൻ സല്ലാപമത്രയും സംഗീതമായലയടിച്ചു സോപാന യാമങ്ങൾ മാഞ്ഞു സൂര്യകമലങ്ങളുണർന്നു സൂര്യാംശു വീണ്ടും യാത്രയായ് അവൾക്കായ് മറ്റൊരു സന്ധ്യ വരും വരെ
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
