പിറന്നാൾ
ചിങ്ങം കഴിഞ്ഞു കന്നി പിറന്നു ചിന്നിപ്പെയ്യുന്ന മഴക്ക് ഭാവമാറ്റമില്ല... കൊയ്ത്തുത്സവവും കഴിഞ്ഞ് പത്തായം നിറച്ച് കന്നിയങ്ങനെ സുഖവാസത്തിലാണ്. പുഞ്ചിരി തൂകി ഭൂമിയിലേക്കടർന്നു വീഴുന്ന മഴത്തുള്ളികളും നോക്കി ഞാനും സുഖത്തിലാണ്. ഏകാന്തത നിദ്രയിലേക്കടർത്തി വീഴ്ത്തി... പിന്നെ മറ്റേതോ ലോകമായിരുന്നു. മതിലുകളാൽ ചുറ്റപ്പെട്ട, ചുറ്റിലും വെള്ളം നിറഞ്ഞ ഒരു ഇരുട്ടു മുറിക്കകത്ത് ഞാനങ്ങനെ ഓടിനടന്നു.. ആരൊക്കെയോ പുറത്ത് കാത്തുനിൽപ്പുണ്ട്... വഴി തേടിപ്പിടിച്ച് ഞാനോടി. ഒരു കുടിസു മുറിയിൽ നിന്നും വെളിച്ചത്തിലേക്കെന്ന പോലെ....... കണ്ണ് തുറന്നു ഞാനുറക്കെ കരഞ്ഞു.. ഓ.................. ഇന്നെന്റെ പിറന്നാൾ ആയിരുന്നു.
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
